കൽപറ്റ: സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ് വയനാട്ടിൽ. ആദ്യമായാണ് ചാമ്പ്യൻഷിപ്വയനാട്ടിൽ നടക്കുന്നത്. നവംബർ 11, 12, 13 തീയ്യതികളിലായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലാണ് ചാമ്പ്യൻഷിപ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 450 കായികതാരങ്ങളും 60 ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
വ്യാപാരി വ്യവസായി യൂത്ത് വിങ് ബത്തേരി യൂനിറ്റിന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. നവംബർ 11ന് രാവിലെ 9.30ന് പതാക ഉയർത്തുന്നതോടെ ചാമ്പ്യൻഷിപ്പിന് തുടക്കം കുറിക്കും. വൈകീട്ട് 3.30ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.
നവംബർ 14ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും പ്രസിദ്ധ ഫുട്ബാൾ താരവുമായ യു. ഷറഫലി മുഖ്യാതിഥിയായിരിക്കും.
വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനറും ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ സലിം കടവൻ, വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സൈക്കിൾ പോളോ അസോസിയേഷൻ ജില്ല പ്രസിഡന്റ് സി.പി. സുധീഷ്, സെക്രട്ടറി എൻ.സി. സാജിദ്, ടി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.