പ്രതീകാത്മക ചിത്രം

തെരുവുനായക്ക് പേവിഷബാധ; ആശങ്കയില്‍ കല്‍പറ്റ

കല്‍പറ്റ: നഗരത്തിലും പരിസരങ്ങളിലുമായി ഞായറാഴ്ച 31 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ കൽപറ്റ ആശങ്കയില്‍. കേരള വെറ്ററിനിറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴില്‍ പൂക്കോടിലുള്ള ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അനവധി തെരുവ് നായ്ക്കള്‍ അലഞ്ഞുനടക്കുന്ന നഗരത്തില്‍ പേവിഷബാധയേറ്റ നായ മറ്റ് നായ്ക്കളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. ഇവകൾക്കും പേ വിഷബാധക്ക് ഇതോടെ സാധ്യത ഏറെയാണുള്ളത്. നഗരത്തിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.

പള്ളിത്താഴെ, എമിലി, മുണ്ടേരി, മെസ്ഹൗസ് റോഡ്, അമ്പിലേരി എന്നിവിടങ്ങളിലായി പത്തു കുട്ടികളടക്കം 31 പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കടിയേറ്റവര്‍ക്ക് ഐ.ഡി.ആര്‍.വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്. കുട്ടികളില്‍ മുഖത്തു കടിയേറ്റ പള്ളിത്താഴെ മൈതാനി സ്വദേശിനിയായ മൂന്നു വയസ്സുകാരിയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകളോളം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ നായയെ പള്‍സ് എമര്‍ജന്‍സി ടീം വൈകീട്ട് ആറുമണിയോടെയാണ് കുടുക്കിട്ടു പിടികൂടി നഗരസഭയ്ക്കു കൈമാറിയത്. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നഗരസഭ അധികൃതർ ഉൾപ്പെടെയുള്ളവർ അടിയന്തരമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - street dog who bit 31 people has rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.