കൽപറ്റ: ജില്ലയില്‍ സപ്ലൈകോയുടെ ഓണം ഫെയര്‍ ശനിയാഴ്ച തുടങ്ങും. ഓണം ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10ന് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആദ്യവില്പന ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ 3000 സ്ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച പന്തലിലാണ് ഓണം ഫെയര്‍ നടത്തുന്നത്.
പ്രത്യേക ഓണം ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും വിലക്കുറവുമായിട്ടാണ് ഇത്തവണത്തെ സപ്ലൈകോ ഫെയര്‍ നടക്കുന്നത്. എല്ലാ അവശ്യസാധനങ്ങളും മിതമായ നിരക്കില്‍ ഓണം ഫെയറില്‍ ലഭിക്കും. സപ്ലൈകോയുടെ സബ്സിഡി ഉല്പന്നങ്ങള്ക്കു പുറമെ വിവിധ കമ്പനികളുടെ ഉല്പന്നങ്ങള് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ ഉല്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാകും. താലൂക്ക്തല ഓണച്ചന്തകളും ഉണ്ടാകും.
രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ ഓണം ഫെയര്‍ പ്രവര്‍ത്തിക്കും. ഓണം ഫെയര്‍ ആഗസ്റ്റ് 28ന് സമാപിക്കും. ശബരി ഉല്പന്നങ്ങളും ലഭിക്കും
കൽപറ്റ: സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്പന്നങ്ങളുടെ റീബ്രാന്‍ഡിങ് ഓണം ഫെയറിനോടനുബന്ധിച്ച് നടത്തും. പുതുതായി അഞ്ച് ശബരി ഉൽപന്നങ്ങളാണ് വിപണിയില്‍ ഇറക്കുന്നത്. ശബരി ബ്രാന്‍ഡില്‍ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ഉൽപന്നങ്ങള്. കൂടാതെ മല്ലി, മുളക്, മഞ്ഞള്‍, കറി മസാലകള്‍, കടുക്, ജീരകം, സോപ്പ്, വെളിച്ചെണ്ണ തുടങ്ങിയ ഉല്പന്നങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.