കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനടക്കം ഇത്തവണയും ഭാഗ്യചിഹ്നം സ്വീറ്റി. സ്ഥാനാർഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന് ഭാഗ്യചിഹ്നമായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ തുമ്പി ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ അപൂർവ തുമ്പി വയനാടിന്റെയും അഭിമാനമാണ്. തുമ്പികളുടെ വംശസംരക്ഷണത്തിനുള്ള ആഹ്വാനം കൂടിയാണ് സ്വീറ്റി ഇലക്ഷന് മാസ്ക്കോട്ട് കാമ്പയിനിലൂടെ പങ്കുവെക്കുന്നത്.
സ്പ്രെഡിങ് വയനാട്സ് ഇലക്ഷന് എന്തുസിയാസം ത്രു എപിതെമിസ് വയനാടന്‍സിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയുടെ വിപുലീകരണം. ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടവകാശം പാഴാക്കരുത്. രാഷ്ട്രനിർമിതിയില്‍ നമ്മള്‍ക്കും പങ്കാളിയാകാമെന്നാണ് വയനാടന്‍ തുമ്പിയും ഓര്‍മിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.