കൽപറ്റ: കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ കച്ചവടക്കാർക്ക് സമ്മാനിക്കുന്നത് കണ്ണീർപെരുന്നാൾ. കോവിഡിെന പിടിച്ചുകെട്ടാനുള്ള അടച്ചുപൂട്ടൽ ജില്ലയിലെ ആയിരക്കണക്കിന് കച്ചവടക്കാരെയും തൊഴിലാളികളെയുമാണ് ദുരിതക്കയത്തിലാക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തിലെ നിയന്ത്രണങ്ങൾക്ക് സാവധാനം അയവുവന്നതോടെ കരകയറാമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ.
ചെറുതും വലുതും ഇടത്തരവുമായ ടെക്സ്ൈറ്റൽസ്, ഫുട്വെയർ, ഫാൻസി വ്യാപാരികൾ കടംവാങ്ങിയും ലോണെടുത്തുമെല്ലാം കടകളിൽ ചരക്കുകൾ എത്തിച്ച് സീസൺ കച്ചവടം പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നത്. ലോക്ഡൗണിൽ കടകൾക്ക് താഴുവീണതോടെ ഇവിടങ്ങളിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും വറുതിയുടെ പിടിയിലായി.
വൻകിട ഷോറൂമുകളിലൊഴികെ ഭൂരിഭാഗം കടകളിലും ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ്. ജോലിചെയ്താൽ മാത്രം കൂലി ലഭിക്കുന്നവർ. അടച്ചിടൽ ആരംഭിച്ചതോടെ ജോലിയും കൂലിയുമില്ലാതെ ദുരിതക്കയത്തിലാണ് തൊഴിലാളികളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും.
ലോൺ തിരിച്ചടവ്, റൂം വാടക, വൈദ്യുതി ബിൽ തുടങ്ങിയവയെല്ലാം ഉടമകളുടെ മുന്നിൽ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. ഓരോദിവസവും ലഭിക്കുന്ന വരുമാനത്തിൽ ഓരോ ഭാഗം ഈ ആവശ്യങ്ങളിലേക്ക് നീക്കിവെച്ചാണ് വ്യാപാരികൾ മുേമ്പാട്ടുപോവുന്നത്.
ഹൽത്താലിൽ ഒരു ദിവസം അടച്ചിടേണ്ടിവരുന്നതുപോലും വ്യാപാരികളെ പ്രതികൂലമായി ബാധിക്കാറുള്ളപ്പോഴാണ് ആഴ്ചകളോളം സ്ഥാപനങ്ങൾക്ക് താഴുവീഴുന്നത്.ഫുട്വെയർ, ഫാൻസി സാധനങ്ങളിൽ പലതും ഏറെ ദിവസം അടച്ചിട്ട റൂമുകളിൽ സൂക്ഷിക്കുേമ്പാൾ നശിച്ചുപോവുന്നതും കച്ചവടക്കാർക്ക് ഇരുട്ടടിയാണ്.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് സ്റ്റോക്കിൽ ഒരുഭാഗം വ്യാപാരികൾക്ക് ഇങ്ങനെ ഒഴിവാക്കേണ്ടിവന്നിരുന്നു. ഇത്തവണയും ലോക്ഡൗൺ നീണ്ടാൽ ലതർ ഉൽപന്നങ്ങൾ ഉൾപ്പെടെ നശിച്ച് നഷ്ടം സംഭവിക്കുമെന്ന ഭീതിയിലാണ് ഉടമകൾ.
കഴിഞ്ഞ തവണത്തെ രണ്ട് പെരുന്നാളുകൾ, ഓണം, വിഷു, ക്രിസ്മസ് കച്ചവടം ഇല്ലാതായതിലൂടെയുണ്ടായ ഭീമമായ നഷ്ടത്തിനിടയിലും ഇനിയൊരു ലോക്ഡൗണുണ്ടാവില്ലെന്ന നിഗമനത്തിലാണ് ഇത്തവണ പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം ഉൽപന്നങ്ങൾ കടകളിലെത്തിക്കുകയും കൂടുതൽ ഓർഡറുകൾ നൽകുകയും ചെയ്തത്.
മേയ് ഒമ്പതിനു ശേഷം പെരുന്നാളിന് മുമ്പ് രണ്ടോ മൂന്നോ ദിവസം കച്ചവടത്തിന് ലഭിക്കുമെന്ന നേരിയ പ്രതീക്ഷയും 16വരെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അസ്തമിക്കുകയായിരുന്നു. ജില്ലയിൽ ചെറുതും വലുതുമായി ആയിരത്തോളം തുണിക്കടകൾ മാത്രമുണ്ട്. ഫാൻസി, ഫുട്വെയർ കടകൾ ഇതിൽ കൂടുതലുമുണ്ട്. േലാക്ഡൗൺ ഇനിയും നീണ്ടാൽ ജീവിതം മുന്നോട്ടുകൊണ്ടുപോവൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും ഏറെ ദുഷ്കരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.