ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ ക​ത്ത്

വ​യ​നാ​ട് ക​ല​ക്ട​റേ​റ്റി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ചേ​രി​പ്പോ​ര് രൂ​ക്ഷം

ക​ൽ​പ​റ്റ: വ​യ​നാ​ട് ക​ല​ക്ട​റേ​റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ലു​ള്ള ചേ​രി​പ്പോ​രും ത​മ്മി​ല​ടി​യും പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​ലേ​ക്ക്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ജി​ല്ല ക​ല​ക്ട​ർ ര​ണ്ടു ദി​വ​സം മു​മ്പ് ക​ല​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രു​ടെ യോ​ഗം വി​ളി​ക്കു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ ത​മ്മി​ല​ടി മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യാ​ണ് വി​വ​രം.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ക​ല​ക്ട​റേ​റ്റി​ലെ ചി​ല ജീ​വ​ന​ക്കാ​ർ ഗ്രൂ​പ് തി​രി​ഞ്ഞ് ചേ​രി​പ്പോ​രും ത​മ്മി​ല​ടി​യും നി​ത്യ​മാ​യി​രു​ന്നു. മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ലി​ന് ശേ​ഷം ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നും പ്ര​ത്യേ​ക ടീ​മാ​യി കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട​തോ​ടെ ചേ​രി​പ്പോ​രും ഈ​ഗോ​യും രൂ​ക്ഷ​മാ​യി. ദു​ര​ന്ത സ​മ​യ​ത്ത് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ട​ത്ര സ​ഹ​ക​ര​ണം ക​ല​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ല​ഭി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

നാ​ല് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ഞ്ച് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രും ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി വ​യ​നാ​ട്ടി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള സ​ബ് ക​ല​ക്ട​റും അ​ഞ്ച് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ടീം ​ഇ​വ​ർ​ക്കൊ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നെ​ത്തി​യ പ​ല​രും ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​തെ തി​രി​ച്ചു​പോ​യി. ഇ​ങ്ങ​നെ നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ താ​മ​സം, ഭ​ക്ഷ​ണം, യാ​ത്രാ​ചെ​ല​വു​ക​ൾ, മ​റ്റ് ആ​ഡം​ബ​ര ചെ​ല​വു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​ര​സ്പ​രം ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല ബി​ല്ലു​ക​ളും പാ​സാ​ക്കി​ക്കൊ​ടു​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. 2003ൽ ​ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ 2020ൽ ​വി​ജി​ല​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രെ പി​രി​ച്ചു​വി​ടാ​ൻ ഫ​യ​ൽ നീ​ങ്ങി​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ഫ​യ​ൽ മു​ക്കി​യ​താ​യി ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് അ​ഞ്ചു​മാ​സം മു​മ്പ് ജി​ല്ല ക​ല​ക്ട​ർ​ക്ക് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ന​ൽ​കി​യ ക​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മാ​ത്ര​മാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

ക​ല​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​യ​താ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച വി​വ​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​റ​ത്തു​വ​രാ​ൻ കാ​ര​ണം. ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ശി​ക്ഷി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് അ​നു​കൂ​ല​മാ​യാ​ണ് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം. അ​ഞ്ചു മാ​സ​ക്കാ​ലം ക​ല​ക്ട​റു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഫ​യ​ൽ നീ​ക്കം ത​ട​ഞ്ഞാ​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും എ​ന്നു​ള്ള മു​ന്ന​റി​യി​പ്പി​ന് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സി​ലും ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​ണ്. ഉ​രു​ൾ ദു​ര​ന്ത​സ​മ​യ​ത്ത് ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രു​ക്ക​ൾ നീ​ക്കി​യ​ത്. വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫി​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ന​ന്ത​വാ​ടി സ​ബ് ക​ല​ക്ട​റെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ ശാ​സി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി.

ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള അ​ഞ്ച് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രി​ൽ റ​വ​ന്യൂ റി​ക്ക​വ​റി കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ത്ര​മാ​ണ് വ​യ​നാ​ട് ജി​ല്ല​ക്കാ​ര​നാ​യി​ട്ടു​ള്ള​ത്. ഇ​ദ്ദേ​ഹം വി​ര​മി​ക്കാ​ൻ ഇ​നി മാ​സ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ. എ​ൽ.​എ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ കൊ​ല്ലം സ്വ​ദേ​ശി​യു​മാ​ണ്. എ.​ഡി.​എം മ​ല​പ്പു​റം സ്വ​ദേ​ശി​നി​യും എ​ൽ.​ആ​ർ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​മാ​ണ്. ദു​ര​ന്ത പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ന്റെ ഇ​ട​യി​ൽ ഇ​ക്കാ​ര്യ​ത്തി​ന് ചു​മ​ത​ല​പ്പെ​ട്ട ഡി.​എം സെ​ക്ഷ​നി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് അ​വ​ധി​യി​ൽ പോ​യ​ത് ഉ​ൾ​പ്പെ​ടെ വി​വാ​ദ​മാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ഴി​യു​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Tags:    
News Summary - The fight between the employees in the Wayanad Collectorate is fierce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.