കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിങ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്ക്കാന്. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തില്‍ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിങ് അസിസ്റ്റൻറ് സാനിറ്റെസര്‍ നല്‍കും. വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന് ഒന്നാം പോളിങ് ഓഫിസറുടെ അടുത്ത് ആദ്യം എത്തണം. മൂന്നു വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഒരു സമയം ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്.
സമ്മതിദായകന് തിരിച്ചറിയല്‍ രേഖ പോളിങ് ഓഫിസര്‍ക്ക് നല്‍കണം. പോളിങ് ഓഫിസര്‍ ആവശ്യപ്പെടുകയാണെങ്കില് വോട്ടര്‍ മാസ്ക് നീക്കി മുഖം കാണിക്കണം. ത്രിതല പഞ്ചായത്തുകളില്‍ ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലേക്ക് മൂന്നു ബാലറ്റ് യൂനിറ്റുകളാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ വെള്ളയും ബ്ലോക്ക് പഞ്ചായത്തില്‍ പിങ്കും ജില്ല പഞ്ചായത്തില്‍ ഇളം നീലയും നിറത്തിലുള്ള ബാലറ്റ് ലേബലുകളാണു പതിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂനിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങള്‍. ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂനിറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.
ഒരു ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂനിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോള്‍ ബീപ്പ് ശബ്ദം കേള്‍ക്കും. അപ്പോള്‍ രേഖപ്പെടുത്തിയതായി കണക്കാക്കാം.
നഗരസഭകളില്‍ ഒരു ബാലറ്റ് യൂനിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ്. ആറു മണിക്ക് വരിയിൽ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും.
പോളിങ് സ്റ്റേഷന് സമീപം വോട്ട് അഭ്യര്‍ഥിക്കുന്നതിന് നിയന്ത്രണമുണ്ട്. പോളിങ് ദിവസം പഞ്ചായത്തിെൻറ കാര്യത്തില്‍ പോളിങ് സറ്റേഷെൻറ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില്‍ പോളിങ് സ്റ്റേഷെൻറ നൂറ് മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ പോളിങ് സ്റ്റേഷനകത്ത് കൊണ്ടുപോകാന്‍ അനുവാദമില്ല.
പഞ്ചായത്തിെൻറ കാര്യത്തില്‍ പോളിങ് സ്റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിങ് സ്റ്റേഷനുകളില്‍നിന്നു 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.