കൽപറ്റ: മാനന്തവാടി ടൗണിൽ1.150 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കാസർഗോട് തളങ്ങൂർ അൻവർ മൻസിൽ അഹമ്മദ് അജീർ എന്നയാൾക്ക് കൽപറ്റ അഡീഷനൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷൽ )കോടതി രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. നാർക്കോട്ടിക് സ്പെഷൽ ജഡ്ജ് എസ്.കെ. അനിൽകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണൻ ആണ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് കമീഷണർ ആയിരുന്ന രാജശേഖരനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.യു. സുരേഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.