കൽപറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി തടവും പിഴയും വിധിച്ചു.
വാളവയലിലെ മുണ്ടോകണ്ടത്തിൽ ബിനു ഷാജനെ (47) ആണ് 15 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സിഗരറ്റ് വാങ്ങി ക്കൊടുക്കാൻ വിളിച്ചുവരുത്തി അശ്ലീല വിഡിയോകൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ യു.കെ. പ്രിയ ഹാജരായി.
കേണിച്ചിറ സബ് ഇൻസ്പെക്ടർ സി. ഷൈജുവാണ് കേസ് അന്വേഷിച്ചത്. സബ് ഇൻസ്പെക്ടർ കെ. ദിനേശനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.