കൽപറ്റ: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് നവംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആക്ഷേപങ്ങളും പരാതികളും ഡിസംബർ എട്ടുവരെ സമർപ്പിക്കാമെന്ന് വൈത്തിരി തഹസിൽദാർ ശിവദാസൻ എം.എസ്. അറിയിച്ചു. ഇതിനായി ശനി, ഞായർ ദിവസങ്ങളിൽ വില്ലേജ് ഓഫീസുകളിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും.
കാമ്പയിനിന്റെ ഭാഗമായി വില്ലേജ് ഓഫിസുകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കും. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേര് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും പട്ടികയിൽ തിരുത്തലുകൾ വരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ 17 വയസ്സ് തികഞ്ഞവർക്ക് മുൻകൂറായി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിക്കാം. ആധാർ നമ്പർ വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.