ക​ൽ​പ​റ്റ: പ​തി​വു​​പോ​ലെ ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലും വ​യ​നാ​ടി​ന് വി​ക​സ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി. കാ​സ​ർ​കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്കൊ​പ്പ​മാ​ണ് വി​ക​സ​ന പാ​ക്കേ​ജു​ക​ൾ​ക്ക് 75 കോ​ടി രൂ​പ വീ​തം വ​യ​നാ​ടി​നും നീ​ക്കി​വെ​ച്ച​ത്. വ​ലി​യ തോ​തി​ലു​ള്ള വി​ക​സ​ന പ​രി​പാ​ടി​ക​ൾ ഈ ​ജി​ല്ല​ക​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​തി​നു പു​റ​മേ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യ​തെ​ന്നും മ​​ന്ത്രി ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ജി​ല്ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ലും 75 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. 16 പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ൾ പ്രാ​രം​ഭ ദി​ശ​യി​ലാ​ണ്. ഒ​രു പ​ദ്ധ​തി പോ​ലും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. എ​ല്ലാ വ​ർ​ഷ​വും ബ​ജ​റ്റി​ൽ ജി​ല്ല​ക്ക് പാ​ക്കേ​ജു​ക​ളു​ടെ പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ് ന​ട​ത്താ​റു​ള്ള​ത്. പ​രി​ശോ​ധി​ച്ചാ​ൽ ഒ​ന്നും ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​കും.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 7000 കോ​ടി രൂ​പ​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജി​ന് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ലും എ​യ​ർ​സ്ട്രി​പ്പി​ന് തു​ക അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​ബ​ജ​റ്റി​ലും എ​യ​ർ​സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ 1.17 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ല്‍ സ​യ​ന്‍സ​സ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് 57 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ൻ ജ​പ്തി​ഭീ​ഷ​ണി​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും​കൊ​ണ്ട് പൊ​റു​തി​മു​ട്ടി ആ​ത്മ​ഹ​ത്യ മു​ന​മ്പി​ൽ നി​ൽ​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വ​സി​ക്കാ​നു​ള്ള ഒ​ന്നും ബ​ജ​റ്റി​ലി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്നാ​ണ് വ​യ​നാ​ട​ൻ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

റ​ബ​റി​ന് നി​ല​വി​ലു​ള്ള താ​ങ്ങു​വി​ല​യി​ൽ 10 രൂ​പ കൂ​ട്ടി 180 രൂ​പ​യാ​ണ് ആ​ക്കി​യ​ത്. ക​ടാ​ശ്വാ​സ ക​മീ​ഷ​ൻ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ ഇ​ള​വു​ക​ളും കു​ടി​ശ്ശി​ക​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നു​ള്ള സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ചി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം ജ​ന​ങ്ങ​ളാ​കെ പൊ​റു​തി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ വ​ന്യ​മൃ​ഗ​പ്ര​തി​രോ​ധ​ത്തി​ന് നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത് 48.85 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ജി​ല്ല​ക്കാ​യി പ്ര​ത്യേ​ക തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​യ പൂ​ഴി​ത്തോ​ട് -പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ൽ​പാ​ത​ക്കാ​യി ബ​ജ​റ്റി​ൽ ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. ചു​രം ബൈ​പാ​സ്, വ​യ​നാ​ടി​ന്റെ പ്ര​തീ​ക്ഷ​യാ​യ റെ​യി​ല്‍പാ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം വീ​ര്‍പ്പു​മു​ട്ടു​ന്ന ജി​ല്ല​യി​ല്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി വ​ക​യി​രു​ത്ത​ലു​ണ്ടാ​യി​ല്ല.

ആ ​ന​ഴ്സി​ങ് കോ​ള​ജ് ത​ന്നെ​യ​ല്ലേ​യി​ത്?

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ പു​തി​യ ന​ഴ്സി​ങ് കോ​ള​ജ് ആ​രം​ഭി​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ൽ നി​ല​വി​ലു​ള്ള ഒ​മ്പ​തു ന​ഴ്സി​ങ് കോ​ള​ജു​ക​ൾ​ക്കു പു​റ​മെ​യാ​ണ് ജി​ല്ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. വ​യ​നാ​ടി​ന് പു​റ​മെ കാ​സ​ർ​കോ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ആ​രം​ഭി​ക്കു​ക.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഭാ​ഗ​മാ​യ ന​ഴ്സി​ങ് കോ​ള​ജ് എ​ന്ന പ്ര​ഖ്യാ​പ​നം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. 10 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. കോ​ള​ജി​ൽ പു​തി​യ ബാ​ച്ചി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​തി​നു പു​റ​മെ​യാ​ണോ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ന​ഴ്സി​ങ് കോ​ള​ജെ​ന്ന സം​ശ​യ​വും ബാ​ക്കി​യാ​ണ്.

വ​യ​നാ​ടി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​ഗ​ണ​ന -പി.​കെ. ജ​യ​ല​ക്ഷ്മി

കൽപറ്റ: സംസ്ഥാന ബജറ്റുകളിൽ ഇന്നുവരെ ഇല്ലാത്തവിധം ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഇത്തവണ ഉണ്ടായതെന്ന് എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി.

വയനാടിന്റെ കാർഷിക, ടൂറിസം മേഖല, വിദ്യാഭ്യാസ-ആരോഗ്യ മേഖല, മെഡിക്കൽ കോളജ്, ചുരം ബദൽ പാത തുടങ്ങി ഒരു വിഭാഗത്തിലും ഒരു രൂപപോലും വകയിരുത്താൻ എൽ.ഡി.എഫ് തയാറായില്ല. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങളോട് ഇടതു സർക്കാർ മുഖം തിരിഞ്ഞ് അതേ നിലപാട് ബജറ്റിലും സ്വീകരിച്ചു.

രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന മേഖലയായിട്ടും വന്യമൃഗശല്യ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നാമമാത്ര തുക മാത്രം വകയിരുത്തിയത് പ്രതിഷേധാർഹമാണ്.വയനാട് പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് ഇടതു സർക്കാർ വ്യക്തമാക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Wayanad-disappointed-budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.