കൽപറ്റ: വ്യാഴാഴ്ച കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിൽ പ്രതീക്ഷയര്‍പ്പിച്ച് വയനാട് ജില്ല. കാർഷിക ജില്ലക്ക് അനുകൂലമായ പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ. വർഷങ്ങളായി നിലനിൽക്കുന്ന റെയിൽവേ ഉപ്പെടെയുള്ള ഗതാഗത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാവുമോ എന്നാണ് പ്രധാനമായും വയനാട്ടുകാർ ഉറ്റുനോക്കുന്നത്.
നിലമ്പൂര്‍- നഞ്ചന്‍ഗോഡ് റെയില്‍പാതയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ആസ്പിരേഷന്‍ ജില്ലക്കുള്ള പദ്ധതികളും ബജറ്റിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷ വയനാട്ടുകാർക്കുണ്ട്. ആരോഗ്യമേഖലക്കും ആദിവാസി ക്ഷേമത്തിനും കൃഷിക്കും ബജറ്റിൽ ഇടമുണ്ടാവുമെന്നാണ് കരുതുന്നത്.
രാത്രികാല യാത്രാനിരോധനത്തിന് പരിഹാരം കാണാന്‍ എലിവേറ്റഡ് ഹൈവേയോ, തുരങ്കപാതയോ സാധ്യമാക്കേണ്ടതുണ്ട്. ആസ്പിരേഷന്‍ ജില്ലകളുടെ പട്ടികയിലുള്ള വയനാടിന് ഇതുമായി ബന്ധപ്പെട്ട് പദ്ധതികൾ, ദേശീയപാത വികസനത്തിന് കൂടുതല്‍ തുക വകയിരുത്തിൽ എന്നിവയിലെല്ലാം പ്രതീക്ഷയുണ്ട്. വിളനാശവും വിലത്തകർച്ചയും കാരണം കർഷകർ വലിയ പ്രതിന്ധിയിലാണിപ്പോൾ. ആത്മഹത്യകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു. വന്യമൃഗശല്യം പണ്ടെങ്ങുമില്ലാവിധം വർധിച്ചിട്ടുണ്ട്.
ഇതെല്ലാം തരണം ചെയ്യുന്നതിന് എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമോ എന്നാണ് വയനാട്ടുകാർ കാത്തിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.