കൽപറ്റ: വോട്ടെടുപ്പിനുശേഷം കാത്തിരിപ്പിനിടയിൽ അകത്തും പുറത്തും ഒരേ ചർച്ച, ജയിക്കുമോ തോൽക്കുമോ? ഭൂരിപക്ഷം നേടുമോ? മുന്നണികളും പാർട്ടികളും മാത്രമല്ല, സ്വതന്ത്രന്മാരും കണക്കുകൾ നിരത്തുകയാണ്.
കുറഞ്ഞ വോട്ടിനെങ്കിലും വിജയിക്കുമെന്ന് കരുതാത്തവർ വിരളം. ജില്ല പഞ്ചായത്തു മുതൽ ഗ്രാമപഞ്ചായത്തുകളിൽ വരെ ഭരണം കിട്ടിയാൽ സാരഥികൾ ആരാകണമെന്ന കാര്യത്തിൽ വരെ അണിയറയിൽ ചർച്ചയുണ്ട്; ധാരണകളുമുണ്ട്. കോവിഡ് നിയന്ത്രണമുള്ളതിനാൽ പൊതുയോഗങ്ങൾ വളരെ കുറഞ്ഞതിനാൽ ഇത്തവണ കേരള രാഷ്ട്രീയവും ദേശീയ സ്ഥിതിഗതികളും അധികം ചർച്ച ചെയ്യപ്പെട്ടില്ല. എന്നാൽ, ഒരുവശത്ത് രാഷ്ട്രീയം തന്നെയായിരുന്നു മുഖ്യവിഷയമായത്. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക പ്രശ്നങ്ങളും ചർച്ചയായി. സ്ഥാനാർഥികളെ വിലയിരുത്തിയും വോട്ടുകൾ രേഖപ്പെടുത്തി.
മത്സര രംഗത്തു വന്ന പാർട്ടികളും മുന്നണികളും പ്രചാരണത്തിലും മുന്നിൽ നിന്നു. ആരും പിന്നോട്ടു പോയില്ല. ആദിവാസികളും തോട്ടം തൊഴിലാളികളുമെല്ലാം തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തു. മാറിമറിയുന്ന വയനാടിെൻറ രാഷ്ട്രീയ മനസ്സിനു മുന്നിൽ പ്രതീക്ഷയും ആശങ്കയും പ്രകടമാണ്. 2010ലും 2015ലും സംഭവിച്ചത് അതാണ്. പല പ്രതീക്ഷകളും വോട്ടർമാർ മാറ്റിയെഴുതി.
യു.ഡി.എഫിന് വലിയ പ്രതീക്ഷയുള്ള ജില്ല പഞ്ചായത്തിലടക്കം മുന്നേറ്റം നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുേമ്പാൾ യു.ഡി.എഫിന് കുലുക്കമില്ല. അവർ ആത്മവിശ്വാസത്തിലാണ്. കൂടുതൽ രാഷ്ട്രീയ വോട്ടുകൾ രേഖപ്പെടുത്തിയത് ജില്ല പഞ്ചായത്ത് ഡിവിഷനുകളിലാണെന്ന് നിരീക്ഷകർ കരുതുന്നു. നഗരസഭകളിലും ബ്ലോക്കുകളിലും യു.ഡി.എഫ് പ്രതീക്ഷ പ്രകടിച്ചിച്ചു. എന്നാൽ, അടിത്തട്ടിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളും മറ്റു നിരവധി ഘടകങ്ങളും ചൂണ്ടിക്കാണിച്ചാണ് എൽ.ഡി.എഫ് വിജയപ്രതീക്ഷ പങ്കുവെക്കുന്നത്. ബി.ജെ.പി, കർഷക മുന്നണി, വെൽഫെയർ പാർട്ടി വോട്ടുകൾ ചില വാർഡുകളിൽ ജയപരാജയങ്ങൾ നിർണയിക്കുന്ന സാഹചര്യമുണ്ട്.
മുന്നണികളുടെയും മുഖ്യധാര പാർട്ടികളുടെയും അകത്തളങ്ങളിൽ പോലും ഈ കാര്യം ചർച്ച െചയ്യുന്നുണ്ട്. കാത്തിരിപ്പിനിടയിൽ വീണ്ടും വീണ്ടും കണക്കെടുപ്പ് നടത്തുകയാണ് പല സ്ഥാനാർഥികളും. പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിെൻറയും ദിവസങ്ങൾ. അതേസമയം, നാട്ടുകൂട്ടങ്ങളിലും വീടുകളിലും വീണ്ടും ചോദ്യം. ജയിക്കുമോ തോൽക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.