ആ​ദി​വാ​സി സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഓ​ട്ടോ​യി​ൽ; ടി.​ഇ.​ഒ​ക്ക് സ​സ്പെ​ൻ​ഷ​ൻ

മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം സ​മു​ദാ​യ സ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്ന സം​ഭ​വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ (ടി.​ഇ.​ഒ) ഒ. ​നൗ​ഷാ​ദി​നെ സം​സ്ഥാ​ന പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​സ്പെ​ൻഡ് ചെ​യ്തു.

ജോ​ലി​യി​ൽ കൃ​ത്യ​വി​ലോ​പം കാ​ട്ടി​യെ​ന്നും വ​കു​പ്പി​നും സ​ർ​ക്കാ​റി​നും അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നു​മു​ള്ള മാ​ന​ന്ത​വാ​ടി ടി.​ഡി.​ഒ​യു​ടെ​യും ജി​ല്ല ഐ.​ടി.​ഡി.​പി പ്രോ​ജ​ക്ട് ഓ​ഫി​സ​റു​ടെ​യും റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​തേ സം​ഭ​വ​ത്തി​ൽ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ മ​ഹേ​ഷ് കു​മാ​റി​നെ സം​ഭ​വ ദി​വ​സം ത​ന്നെ സ​സ്പെ​ൻഡ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ട്രൈ​ബ​ൽ വ​കു​പ്പി​ന്റെ ആം​ബു​ല​ൻ​സ് കി​ട്ടാ​ത്ത​തി​നാ​ൽ എ​ട​വ​ക വീ​ട്ടി​ച്ചാ​ൽ നാ​ലു സെ​ന്റ് കോ​ള​നി​യി​ലെ ചു​ണ്ട​യു​ടെ മൃ​ത​ദേ​ഹം മൂ​ന്ന് കി.​മീ. ദൂ​ര​മു​ള്ള സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ച​ത്.

Tags:    
News Summary - Adivasi woman's dead body in auto; Suspension for T.E.O

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.