മാനന്തവാടി: കെ.എസ്.ആര്.ടി.സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ ഡ്രൈവിങ് സ്കൂളിന് മാനന്തവാടിയില്‍ തുടക്കമായി.
സംസ്ഥാനമെമ്പാടും നടപ്പാക്കുന്ന ഡ്രൈവിങ് പരിശീലന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും സ്കൂള്‍ ആരംഭിച്ചത്. മൈസൂര്‍ റോഡിലെ ഗാരേജിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി ഒ.ആര്. കേളു നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍, ക്ഷേമകാര്യ സമിതി ചെയര്മാന് വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ കെ.എം. അബ്ദുല്‍ ആസിഫ്, കെ.സി. സുനില്‍കുമാര്‍, കില ജില്ല ഫെസിലിറ്റേറ്റര്‍ പി.ടി. ബിജു, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.ജെ. റോയ്, എ.സി. പ്രിന്‍സ്, മനീഷ് ഭാസ്കര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സി.ഡി. ബൈജു സ്വാഗതവും സൂപ്രണ്ട് സുധിറാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.