മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള അട്ടക്കൊല്ലിചിറയും ജൈവവൈവിധ്യ പാർക്കും നാശത്തിന്റെ വക്കിൽ. ഒരുദിവസംപോലും തുറന്നുപ്രവർത്തിക്കാതെ ലക്ഷങ്ങൾ മുടക്കിയ ചിറയും പാർക്കുമാണ് നശിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ലക്ഷങ്ങൾ മുടക്കി അട്ടക്കൊല്ലി ചിറ നവീകരണം നടത്തിയത്. ചിറ വൃത്തിയാക്കി വശങ്ങളിലായി നടപ്പാത ഒരുക്കി. എന്നാൽ, ഇതിനിടെ ചിറയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. ഇതോടെ, പാർക്കും ചിറയും അടച്ചു. നിലവിൽ ഗേറ്റിന് സമീപം മുതലുള്ള എല്ലാഭാഗങ്ങളും കാടുകയറി. പരിസരം സാമൂഹിക വിരുദ്ധർ ഉപയോഗപ്പെടുത്തുന്നുണ്ട്. പാർക്കിന്റെ ഗേറ്റിന് സമീപം മദ്യക്കുപ്പികൾ നിറഞ്ഞു. കാട് കയറിയതോടെ ചിറ കാണാൻ കഴിയാത്ത അവസ്ഥയിലാണ്.
നവീകരണ പ്രവൃത്തി നടത്താൻ വലിയതുക ഇനിയും ആവശ്യമാണ്. കൃത്യമായ പദ്ധതിയും ആസൂത്രണവുമില്ലാതെ പണം വെറുതെ കളയാൻ താൽപര്യമില്ലെന്ന നിലപാടിലാണ് ഇപ്പോഴത്തെ ഭരണസമിതി. നിലവിൽ മീനങ്ങാടിയിൽ പൊതുപാർക്കുകളോ മറ്റുസംവിധാനങ്ങളോ ഇല്ലാത്തതിനാൽ ജൈവപാർക്ക് തുറന്നുകെടുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.