മീനങ്ങാടി: വിവിധ സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിച്ച് വിൽപന നടത്തിയിരുന്ന കൺസ്യൂമർഫെഡിന്റെ മൊബൈൽ ത്രിവേണി വാഹനങ്ങൾ കട്ടപ്പുറത്തിരുന്നു നശിക്കുന്നു. മീനങ്ങാടി കൺസ്യൂമർ ഫെഡിന്റെ ഗോഡൗണിന് മുന്നിലും റോഡരികിലുമായാണ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്.
മഴയും വെയിലും ഏറ്റ് മൂന്ന് വാഹനങ്ങളാണ് റോഡരികിൽ കിടന്നിരുന്നത്. ഇതിൽ ഒരു വാഹനം നിലവിൽ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. പൊതുവിപണിയേക്കാൾ വിലക്കുറവുള്ളതിനാൽ വീടിനും സമീപത്ത് അവശ്യസാധനങ്ങൾ എത്തുമെന്നതിനാൽ മൊബൈൽ ത്രിവേണി വാഹനങ്ങൾക്ക് സ്വീകാര്യത കൂടുതലായിരുന്നു. സുൽത്താൻ ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലായാണ് ഓരോ വാഹനം ഉണ്ടായിരുന്നത്.
മാസങ്ങളായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ ഉപയോഗശൂന്യമാകാൻ സാധ്യത ഏറെയാണ്. സർവിസ് പുനരാരംഭിച്ചാൽ വാഹനങ്ങൾ വീണ്ടും കോടുപാടുകൾ തീർക്കാൻ ലക്ഷങ്ങൾ വേണ്ടി വരും. മൊബൈൽ ത്രിവേണി വാഹനങ്ങൾ നിർത്താൻ കാരണമെന്തെന്ന് ബന്ധപ്പെട്ടവർക്കും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.