സന്തോഷിനു വേണം സുമനസ്സുകളുടെ കൈത്താങ്ങ്

മീനങ്ങാടി: ഗുരുതര കരൾ രോഗത്തെതുടർന്ന് ദീർഘനാളായി ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. വയനാട് മീനങ്ങാടി പുറക്കാടി മരനെല്ലി ഇല്ലം സന്തോഷ് (48) ആണ് അതിജീവനത്തിനായി പിന്തുണ തേടുന്നത്. തീവ്രമായ രോഗം ഭേദമായി അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ ദീർഘനാളേക്കുള്ള ചികിത്സ ആവശ്യമാണ്. ഏറെ നാളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഡോ. അനീഷിന്‍റെ കീഴിലാണ് ചികിത്സ.

ഒരോ തവണയും ചികിത്സക്കായി വലിയ തുകയാണ് ചെലവാകുന്നത്. ഇപ്പോഴത്തെ ചികിത്സ മുടങ്ങാതെ തുടരുന്നതിനൊപ്പം അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അസുഖബാധിതയായ ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബത്തിന് ചികിത്സക്കായുള്ള തുക കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. ലക്ഷങ്ങളാണ് ഇതിനോടകം ചികിത്സക്കായി ചെലവായത്. അസുഖബാധിതയായ ഭാര്യയുടെ ചികിത്സക്കും പലപ്പോഴായി തുക ആവശ്യമാണ്. സന്തോഷിന് യോജിച്ച എ പോസിറ്റിവ്, ഒ പോസിറ്റിവ് രക്ത ഗ്രൂപ്പിലുള്ളവരിൽനിന്ന് കരൾ നൽകാൻ തയാറുള്ള ദാതാവിനെ കണ്ടെത്തി ഉടൻ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ.

കരൾമാറ്റ ശസ്ത്രക്രിയക്കും ലക്ഷങ്ങൾ ആവശ്യമാണ്. കരൾമാറ്റ ശസ്ത്രക്രിയക്കും ഇപ്പോഴത്തെ ചികിത്സക്കുമുള്ള തുക കണ്ടെത്തുന്നതിനായി സന്തോഷ് മരനെല്ലി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ എന്നിവർ കമ്മിറ്റിയുടെ രക്ഷാധികാരികളും 14ാം വാർഡ് അംഗം പി.വി. വേണുഗോപാൽ ചെയർമാനും മനോജ് ചന്ദനക്കാവ് കൺവീനറുമാണ്. മരനെല്ലി സന്തോഷ് ചികിത്സ സഹായനിധി കമ്മിറ്റി എന്നപേരിൽ മീനങ്ങാടി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1771020002553. ഐ.എഫ്.എസ്.സി: FDRL0001771. ബ്രാഞ്ച്: ഫെഡറൽ ബാങ്ക്, മീനങ്ങാടി. അക്കൗണ്ട് യു.പി.ഐ ഐ.ഡി: maranellisanthosh553@fbl. ഫോൺ: 9747940844, 9747009055, 9747633633.

Tags:    
News Summary - Santhosh needs the support of goodwill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.