മേപ്പാടി: നെല്ലിമുണ്ട സായിപ്പ് കുന്ന് പുഴയിൽ ഉറ്റവരാരും കൂടെയില്ലാതെ കണ്ടെത്തിയ മൂന്നും ഒന്നരയും വയസ്സ് തോന്നിക്കുന്ന പിഞ്ചു കുട്ടികൾ നാട്ടുകാരെ ഏറെ നേരം പരിഭ്രാന്തരാക്കി.
ള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ച ഒന്നര വരെ കുട്ടികളെ ആരും അന്വേഷിച്ചുവന്നില്ല. ആരെങ്കിലും ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോ എന്ന് സംശയിച്ചുനിൽക്കുന്നതിനിടെ രക്ഷിതാക്കളെ കണ്ടെത്തി. മേപ്പാടി പൊലീസിെൻറ സഹായത്തോടെ ഝാർഖണ്ട് സ്വദേശികളായ രക്ഷിതാക്കളെ കണ്ടെത്തി കുട്ടികളെ തിരിച്ചേൽപ്പിച്ചു.
പ്രദേശത്തെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ ശൈലജ്, സുജിത ദമ്പതികളുടെ മക്കളാണ്. ഇവരുടെ ജോലി സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം ദൂരത്തുള്ള പുഴക്കരികിലാണ് കുട്ടികൾ എത്തിയത്. കുട്ടികളെ കണ്ട സമീപവാസികളായ നാട്ടുകാർ ഭക്ഷണവും വസ്ത്രവും നൽകി പൊലീസ് എത്തുന്നതുവരെ കുട്ടികളെ സംരക്ഷിച്ചു.
മേപ്പാടി എസ്.ഐ വി.പി. സിറാജിെൻറ നിർദേശമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രക്ഷിതാക്കളെ കണ്ടെത്തിയത്.
കുട്ടികൾക്ക് മലയാളം അറിയില്ലെന്ന് മനസ്സിലായതോടെയാണ് അന്തർ സംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം തിരിഞ്ഞത്. മാതാപിതാക്കളുടെ ഭാഗത്തുണ്ടായ അശ്രദ്ധക്കെതിരെ പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.