നിരവിൽപുഴ: നിരവിൽപുഴ റൂട്ടില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. മൂന്നു ദിവസം മുമ്പ് കൂട്ടപ്പാറയില്‍ കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം വൈലത്തൂര്‍ സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. തൊട്ടടുത്ത ദിവസം ഇതിനടുത്ത് നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ പണിയെടുക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ചുണ്ടായ അപകടത്തില്‍ പയ്യോളി സ്വദേശി മരിക്കുകയും മറ്റ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച വീണ്ടും കൂട്ടപ്പാറക്കു സമീപം നാലുചക്ര ഓട്ടോയും പിക്അപ്പും കൂട്ടിയിടിച്ച് ഒമ്പതു പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനു പിറകെ വൈകീട്ട് മിനിലോറികള്‍ കൂട്ടിയിടിച്ചെങ്കിലും കാര്യമായ പരിക്കില്ല.
ഇതിനു മുമ്പും ഇവിടെ നിരവധി അപകടങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണോ അപകടകാരണമെന്ന് പരിശോധിക്കണം. റോഡരികില്‍ സുരക്ഷാവേലികളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.