കൽപറ്റ: പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് വൻ ഓളമാണുണ്ടായിരുന്നത്. എന്നാൽ, വോട്ടുകൾ പെട്ടിയിലായപ്പോൾ പോളിങ് ഏറെ കുറവ്. ഇത്തവണ 64.72 ശതമാനമാണ് പോളിങ്. എന്നാൽ, കഴിഞ്ഞ തവണ 73.48 ശതമാനമായിരുന്നു. വലിയ ഇടിവാണ് ഇത്തവണ സംഭവിച്ചത്. ബുധനാഴ്ച രാവിലെ മുതൽ പതിയെ തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അവസാനിക്കുമ്പോഴും മിക്കയിടങ്ങളിലും കാര്യമായ തിരക്കുണ്ടായിരുന്നില്ല.
ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെയെത്തിയ ഉപതെരഞ്ഞെടുപ്പിനെ പലരും കാര്യമായി എടുത്തില്ലെന്നത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെ പ്രിയങ്ക ഗാന്ധി, എൽ.ഡി.എഫിന്റെ സത്യൻ മൊകേരി, എൻ.ഡി.എയുടെ നവ്യ ഹരിദാസ് എന്നിവരടക്കം ആകെ 16 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആകെയുള്ള 14,71,742 വോട്ടർമാരിൽ 9,52,203 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 7,25,044 പുരുഷന്മാരിൽ 4,54,455 പേരും 7,46,684 സ്ത്രീകളിൽ 4,97,745 പേരുമാണ് വോട്ടുചെയ്തത്. 14 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ മൂന്നുപേരും വോട്ടുചെയ്തു.
കഴിഞ്ഞ തവണ വയനാട് മണ്ഡലത്തിൽ ആകെയുള്ള 14,62,423 വോട്ടർമാരിൽ 10,66,483 പേരാണ് വോട്ടുചെയ്തത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ 2,01,383 പേരിൽ 1,46,334 പേരും (72.66 ശതമാനം) സുൽത്താൻ ബത്തേരിയിൽ 2,25,635ൽ 1,63,604 പേരുമാണ് (72.50 ശതമാനം) വോട്ടുചെയ്തത്. കൽപറ്റ മണ്ഡലത്തിൽ 2,08,912 പേരിൽ 1,51,319 പേരും (72.43 ശതമാനം) തിരുവമ്പാടിയിൽ 1,83,283ൽ 1,34,268 പേരും (73.25 ശതമാനം) ഏറനാട്ടിൽ 1,84,363 പേരിൽ 1,40,330 പേരും (76.11 ശതമാനം) ആണ് വോട്ടുചെയ്തത്.
നിലമ്പൂരിൽ കഴിഞ്ഞ തവണ 2,26,008ൽ 1,60,255ഉം (70.90 ശതമാനം) വണ്ടൂരിൽ 2,32,839 പേരിൽ 1,70,373 പേരും (73.17 ശതമാനം) ആണ് വോട്ട് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.