മുന്നറിയിപ്പ് ബോർഡുകളും സിഗ്​നലും ഇല്ല; അപകടം പതിവായി വെങ്ങപ്പള്ളി പൊഴുതന ജംഗ്ഷൻ

പൊഴുതന: പിണങ്ങോട് കൽപറ്റ റൂട്ടിലെ വെങ്ങപ്പള്ളി ടൗണിന് സമീപം പൊഴുതന ജംഗ്ഷനിൽ അപകടം പതിവാകുന്നു. മൂന്നു റോഡുകൾ ഒരുമിക്കുന്ന ഇവിടെ സിഗ്നൽ ബോർഡുകൾ, സീബ്ര ലൈനുകൾ എന്നിവ ഇല്ലാത്തതിനാൽ കൽപ്പറ്റയിൽ നിന്നും വെങ്ങപ്പള്ളി വഴി പൊഴുതന ഭാഗത്തേക്കും പിണങ്ങോട് ഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്​ നിത്യ കാഴ്ചയാണ്.

വാഹനങ്ങളുടെ അമിത വേഗത കാരണം കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി അപകട മരണങ്ങളടക്കം ഈ ഭാഗത്ത് സംഭവിച്ചിരുന്നു. തൊട്ടടുത്ത് വെങ്ങപ്പള്ളി യു.പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ സ്കൂൾ തുറന്നതോടെ നിരവധി കുട്ടികൾ നടന്നു പോകുന്ന റോഡ് കൂടിയാണിത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊഴുതന പ്രധാന ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - no signal system in pozuthana junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.