പനമരം: ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമീഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി സ്ഥാപിക്കുന്ന വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷതവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട് ബസ് സ്റ്റോപ്പ്, പനമരം ഗ്രാമപഞ്ചായത്തിൽ പനമരം ബസ് സ്റ്റാൻഡ്, പൂതാടി ഗ്രാമപഞ്ചായത്തിൽ പൂതാടി ഗ്രാമപഞ്ചായത്തിന് സമീപം, പുൽപള്ളി ബസ് സ്റ്റാൻഡ്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ പാടിച്ചിറ ടൗൺ എന്നിവിടങ്ങളിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്.
ഒരു ലിറ്റർ മിനറൽ വാട്ടറിനു കടകളിൽ 20 രൂപ നൽകേണ്ടി വരുമ്പോൾ ഒരു രൂപ നിരക്കിൽ അതേ ക്വാളിറ്റിയിൽ ഉള്ള വെള്ളം വാട്ടർ എ.ടി.എമ്മിലൂടെ നൽകാൻ കഴിയും.
ഒരു രൂപ കോയിനുകളും ഫോൺ പേ, ഗൂഗിൾ പേ, തുടങ്ങിയ യു.പി.ഐ അക്കൗണ്ടുകൾ വഴിയും പൊതുജനങ്ങൾക്ക് വെള്ളം ലഭ്യമാകും. പനമരത്തും കമ്പളക്കാടും പുൽപള്ളിയിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ വാട്ടർ എ.ടി.എം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർക്കാട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ മിനി പ്രകാശൻ, ആസിയ ടീച്ചർ, കെ.വി. രജിത, ടി.എസ്. ദിലീപ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ നിത്യ ബിജു കുമാർ, മേഴ്സി ബെന്നി, മെംബർമാരായ ലൗലി ഷാജു, സജേഷ് സെബാസ്റ്റ്യൻ, ടി. മണി, രജനി ചന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഷീബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.