മുട്ടിൽ: വീട്ടു നമ്പർ ലഭിക്കാൻ വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലർക്കിനെ വിജിലൻസ് അറസ്റ്റു ചെയ്തു. മുട്ടിൽ പഞ്ചായത്ത് ഓഫിസിലെ ക്ലർക്ക് രഘുവാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. വീട്ടുനമ്പർ ലഭിക്കാനായി വീട്ടമ്മയോട് 10000 രൂപയാണ് രഘു കൈക്കൂലി ആവശ്യപ്പെട്ടത്. ഇവരിൽനിന്ന് പണം വാങ്ങിയതിന് പിന്നാലെ വിജിലൻസ് ഡിവൈ.എസ്.പി. ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രഘുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ 10000 രൂപയും കണ്ടെത്തിയതായി വിജിലൻസ് അധികൃതർ പറഞ്ഞു. ഇയാളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.