പൊ​ഴു​ത​ന​യി​ൽ മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ് മി​ൻ​ഹാ​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റപ്പോൾ

പൊ​ഴു​ത​ന​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം, നി​ര​വ​ധി പേ​ർ​ക്ക് ക​ടി​യേ​റ്റു

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പു​ല​ർ​ത്തു​ന്ന വീ​ഴ്ച​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത്താ​രി​ക്കു​ന്നു പ്ര​ദേ​ശ​ത്ത് നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു.

പൊ​ഴു​ത​ന ടൗ​ണി​ൽ വി​ഹ​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ

വീ​ടി​ന്റെ പു​റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ത​ച്ച​റ​ക്കു​ന്ന​ൻ ഷ​മീ​റി​ന്റെ മ​ക​ൻ മൂ​ന്നു​വ​യ​സ്സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് മി​ൻ​ഹാ​നെ​യാ​ണ് തെ​രു​വു​നാ​യ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. മൂ​ത്തേ​ടം വീ​ട്ടി​ൽ ശ്രു​തി (25), പു​ല്ലി​തൊ​ടി മ​റി​യം (45) എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു. കാ​ലി​നും ദേ​ഹ​ത്തും ക​ടി​യേ​റ്റ​വ​രെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ഭീ​തി​യി​ലാ​ക്കി​യ തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട് നി​ര​വ​ധി കാ​ല​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.

പൊ​ഴു​ത​ന​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്നു

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. പൊ​ഴു​ത​ന നാ​ണ​ത്ത് വീ​ട്ടി​ൽ സു​ലൈ​മാ​നാ​ണ് (59) കു​ത്തേ​റ്റ​ത്. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പൊ​ഴു​ത​ന​യി​ൽ ക​ർ​ഷ​ക​രു​ടെ വാ​ഴ, മ​ര​ച്ചീ​നി, ചേ​മ്പ് എ​ന്നീ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന് പു​റ​മേ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​ണ്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് പാ​പ്പാ​ല ഭാ​ഗ​ത്തു​നി​ന്ന് ആ​റാം മൈ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ട്ടു​പ​ന്നി​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. 

Tags:    
News Summary - Stray dog nuisance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.