പൊഴുതന: പഞ്ചായത്തിലെ കുറിച്യാർമലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം കുറിച്യാർമല പീവീസ് ഗ്രൂപ് പ്ലാേൻറഷനിലെ എസ്റ്റേറ്റ് റോഡിലെത്തി കാട്ടാനകൾ. സമീപത്തെ വനത്തോട് ചേർന്ന നീർച്ചാലിൽ വെള്ളം കുടിക്കാൻ എത്തിയതായിരുന്നു കാട്ടാനക്കൂട്ടം. രാവിലെ തേയില നുള്ളാൻ പോവുന്ന തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്.
ഭീതിയിലായ തൊഴിലാളികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. മണിക്കൂറുകൾ കഴിഞ്ഞാണ് ആനക്കൂട്ടം കാടുകയറിയത്. തുടർന്നാണ് തൊഴിലാളികൾക്ക് തോട്ടങ്ങളിലേക്ക് പോകാനായത്. സംഭവം അറിഞ്ഞതോടെ തോട്ടം തൊഴിലാളികൾ പകൽപോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
കാട്ടുപോത്ത് ഉൾപ്പെടെയുള്ളവയും പട്ടാപ്പകൽ പോലും തോട്ടം തൊളിലാളികളുടെ ലയങ്ങൾക്ക് സമീപം എത്തുന്നുണ്ട്. ഇതാണ് തൊഴിലാളികളെ കടുത്ത ഭീതിയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.