ബ​ത്തേ​രി ന​ഗ​ര​ത്തി​ലെ പൈ​പ്പ് ചോ​ർ​ച്ച

കാ​ണു​ന്നി​ല്ലേ അ​ധി​കൃ​ത​ർ?

പൈപ്പ് പൊട്ടിയിട്ട് മാസങ്ങൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ജ​ല​വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ സ​ത്രം​കു​ന്ന് റോ​ഡ് തു​ട​ങ്ങു​ന്ന​തി​ന​ടു​ത്താ​ണ് റോ​ഡി​ന​ടി​യി​ൽ​നി​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി ഓ​ട​യി​ലേ​ക്ക് പോ​കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തോ​ള​മാ​യി പൈ​പ്പ് പൊ​ട്ടി​യി​ട്ട്. തു​ട​ക്ക​ത്തി​ൽ റോ​ഡ് കു​ഴി​ച്ച് പൈ​പ്പ് ന​ന്നാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കു​ക​യാ​യി​രു​ന്നു.

അ​രി​മു​ള പാ​ലം ക​വ​ല​യി​ൽ സ്ഥാ​പി​ച്ച ച​വ​റു​പെ​ട്ടി നി​റ​ഞ്ഞ നി​ല​യി​ൽ

ച​വ​റു​പെ​ട്ടി നി​റ​ഞ്ഞു

അ​രി​മു​ള: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​രി​മു​ള പാ​ലം ക​വ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച ച​വ​റു​പെ​ട്ടി നി​റ​ഞ്ഞ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ച​വ​റു​പെ​ട്ടി പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന് അ​രി​മു​ള-​പൂ​താ​ടി റോ​ഡി​ന്റെ ഒ​രു വ​ശ​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​ല​സ​മാ​യ രീ​തി​യി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. ഹ​രി​ത​സേ​ന പ്ര​വ​ർ​ത്ത​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാണ് പെ​ട്ടി​യി​ലെ ച​വ​റു​ക​ളും മാ​ലി​ന്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തേ​ക്കാ​ണ് കൊ​ണ്ടു​പോ​കാ​റ്.

കാ​ൽ​ന​ട​ക്ക് ത​ട​സ്സ​മാ​യി വാ​ഹ​ന​ങ്ങ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ൽ മീ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കാ​ൽ​ന​ട​ക്ക് ത​ട​സ്സ​മാ​യി കാ​റു​ക​ൾ. കേ​സി​ൽ​പെ​ട്ട​തെ​ന്ന് ക​രു​തു​ന്ന കാ​റു​ക​ളാ​ണ് ആ​ഴ്ച​ക​ളാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും പ​ന​മ​രം റോ​ഡി​ലേ​ക്കു​മു​ള്ള ആ​ളു​ക​ൾ നി​ര​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഇ​വി​ടെ കാ​ൽ​ന​ട​ക്കാ​ർ ഒ​ഴി​ഞ്ഞ നേ​ര​മി​ല്ല. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഥ​ല​പ​രി​മി​തി പ്ര​ശ്നം ഉ​ള്ള​തി​നാ​ൽ കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് പ​തി​വ്.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ന്റെ ഒ​രു മൂ​ല​ക്ക് കി​ട​ക്കു​ന്നു​മു​ണ്ട്. 

Tags:    
News Summary - Do not see the authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.