മുത്തങ്ങയിൽ ബസിൽ കടത്താൻ ശ്രമിച്ച കാട്ടുപന്നിയിറച്ചി പിടിച്ചെടുത്തു

സുൽത്താൻ ബത്തേരി: വെള്ളിയാഴ്ച രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ ആളില്ലാത്ത നിലയിൽ 12 കിലോ കാട്ടുപന്നിയിറച്ചി കണ്ടെത്തി. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി.

പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ് വനം വകുപ്പിന് കൈമാറിയതായി എക്സൈസ് അറിയിച്ചു. എക്സസൈസ് ഇൻസ്പെക്ടർ പി.എ. ജോസഫ്, പ്രിവൻറിവ് ഓഫിസർ എം.സി. ഷിജു, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫിസർ അമൽ തോമസ്, ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സിത്താര, ഷാനിയ എന്നിവരാണ് കെ.എസ്.ആർ.ടി.സി ബസിൽ പരിശോധന നടത്തിയത്.

Tags:    
News Summary - Wild boar meat was tried to be smuggled in bus was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.