ഗൂഡല്ലൂർ: നരഭോജി പുലിയെ പിടികൂടി കൊണ്ടുപോയശേഷം വീണ്ടും ഒരു പുലികൂടി സ്ഥലത്ത് സഞ്ചരിക്കുന്നതായി തോട്ടം തൊഴിലാളികളും മറ്റും അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ നിരീക്ഷണത്തിൽ മറ്റൊരു പുലിയുടെ സഞ്ചാരം സ്ഥിരീകരിച്ചു.
പാരി അഗ്രോ തോട്ടമേഖലയിൽ പുലിയുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഗാർഡുകൾ സ്ഥലത്തെത്തി അടിയന്തര സുരക്ഷ പ്രവർത്തനങ്ങൾ നടത്തി. പുലിയുടെ നീക്കം ശ്രദ്ധയിൽപെട്ടാൽ ഉടൻ അറിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. കുട്ടികളെ വീട്ടിൽ സുരക്ഷിതമായി നിർത്തണം.
തേയിലത്തോട്ടത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. രാവിലെയും രാത്രിയും ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. വനപാലകർ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിരന്തര നിരീക്ഷണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.