കോട്ടത്തറ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. അടുക്കള ഭാഗം കത്തിനശിച്ചു. കോട്ടത്തറ മാടക്കുന്ന് വടക്കേവീട്ടില്‍ കേളുവിെൻറ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഇന്നലെ കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ കേളുവിെൻറ ബന്ധുവായ ചന്തു കണക്ട് ചെയ്യുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു. ഗ്യാസ് വ്യാപകമായി പടർന്നതോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഗ്യാസ് വ്യാപകമായി പടര്‍ന്നതോടെ ഗ്യാസ് കണക്ട് ചെയ്തുകൊണ്ടിരുന്ന ചന്തുവും, കേളുവിെൻറ ഭാര്യ ശാന്തയും വീട്ടില്‍ നിന്നിറങ്ങി. തുടർന്ന്, സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. വൻ ദുരന്തമാണ് ഒഴിവായത്. ഉഗ്രശബ്ദ സ്‌ഫോടനത്തെ തുടര്‍ന്ന് ബോധരഹിതയായ ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്, പ്രഥമ ശുശ്രൂഷ നല്‍കി.
കല്‍പ്പറ്റ ഫയര്‍ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ഇ.കുഞ്ഞിരാമന്‍, പി.എം. അനില്‍ എന്നിവരുടെ നേതൃത്വത്തിൽ ഫയര്‍ ഓഫീസര്‍മാരായ കെ.സുരേഷ്, എ.ആര്‍. രാജേഷ്, പി.കെ.മുകേഷ്,ബി.ഷറഫുദീന്‍, ഹോംഗാര്‍ഡ് ഇ.എ. ചന്തു എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.