പ്രതീകാത്മക ചിത്രം

നൂൽപുഴയില്‍ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു

സുല്‍ത്താന്‍ബത്തേരി: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം നൂല്‍പുഴയില്‍ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു. നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. കൊട്ടനോട് മധുവിന്റെ ആറ് വയസ്സുള്ള പശുവാണ് ആക്രമണത്തിനിരയായത്.
കടുവയുടെ മുന്‍കാല്‍ കൊണ്ടുള്ള അടിയില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നുപോയതായി പഞ്ചായത്തംഗം സണ്ണി പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശു ഉച്ചത്തില്‍ കരഞ്ഞതോടെയാണ് മധു കാര്യമറിയുന്നത്. എന്നാല്‍, പശുക്കള്‍ക്ക് സമീപം എത്തുന്നതിന് മുമ്പേ തന്നെ കടുവ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏറളോട്ടുകുന്നിലും സമീപത്തും കഴിഞ്ഞ ദിവസമെത്തിയ കടുവയാണോ കൊട്ടനോടും വന്നതെന്ന കാര്യം കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ നോക്കി മാത്രമെ പറയാനാവൂവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കടുവയെത്തിയ സ്ഥലത്തുനിന്ന് അൽപംമാറി കൊട്ടനോട് കുറുമ കോളനി സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Tags:    
News Summary - the tiger attacked the cow again in Noolpuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.