ക​യ​റ്റി അ​യ​ക്കു​ന്ന​തി​ന് റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ

കൊ​ടും വ​ര​ള്‍ച്ച​യി​ലും തി​രു​നെ​ല്ലി​യി​ല്‍ വ്യാ​പ​ക മ​രം​മു​റി; ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യി ആ​രോ​പ​ണം

തി​രു​നെ​ല്ലി: കൊ​ടും വ​ര​ള്‍ച്ച​ക്കി​ട​യി​ലും തി​രു​നെ​ല്ലി പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ മ​രം​മു​റി. തി​രു​നെ​ല്ലി വി​ല്ലേ​ജി​ലെ അ​പ്പ​പ്പാ​റ, ചേ​കാ​ടി, വാ​കേ​രി, അ​ര​ണ​പാ​റ, തോ​ല്‍പ്പെ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക മ​രം മു​റി ന​ട​ക്കു​ന്ന​ത്. പ്ര​സ്തു​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ര​യ​ടി​ക്ക് താ​ഴെ വ​രെ​യു​ള്ള മ​ര​ങ്ങ​ള്‍വ​രെ മു​റി​ച്ചു ക​ടത്തു​ക​യാ​ണ്.

ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ലും എ​സ്‌​റ്റേ​റ്റു​ക​ളി​ലു​മാ​ണ് ഫ​ര്‍ണി​ച്ച​ര്‍ നി​ര്‍മാ​ണ​ത്തി​ന്റെ പേ​രി​ല്‍ വ്യാ​പ​ക​മാ​യി മ​രം മു​റി​ക്കു​ന്ന​ത്. മ​രം മു​റി​യു​ടെ പി​ന്നി​ല്‍ വ​ന്‍ മാ​ഫി​യ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. വ​നം​വ​കു​പ്പ് ന​ല്‍കു​ന്ന പെ​ര്‍മി​റ്റി​ല്‍ നി​ശ്ച​യി​ച്ച​തി​ലും കൂ​ടു​ത​ല്‍ മ​രം മു​റി​ച്ച് ക​ട​ത്തു​ന്ന​താ​യും മ​രം മു​റി​ക്ക് പി​ന്നി​ല്‍ ചി​ല വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യു​ള്ള​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യി മ​രം​മു​റി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ജ​ല​ക്ഷാ​മ​ത്തി​നും പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും ഇ​ട​യാ​ക്കും.

ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യാ​ല്‍ പൊ​തു​വേ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടുമൃ​ഗ​ങ്ങ​ളു​ള്‍പ്പെ​ടെ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ മു​ണ്ടാ​കു​ക​യും മൃ​ഗ​ങ്ങ​ള്‍ കു​ടി​നീ​രു തേ​ടി നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ക​യും ചെ​യ്യും. ഇ​ത് മ​നു​ഷ്യ വ​ന്യ​മൃ​ഗ സം​ഘ​ര്‍ഷം വ​ർ​ധി​പ്പി​ക്കും. വ​ന്‍തോ​തി​ല്‍ മ​രം മു​റി​ക്കു​ന്നതി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​രു​ന്നു​ണ്ട്. മ​രം മു​റി തു​ട​ര്‍ന്നാ​ല്‍ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags:    
News Summary - tree cutting in thirunelly is widespread- Allegations of collusion by employers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.