അ​റ​സ്റ്റി​ലാ​യ സാ​ലി​ഹും അ​ബ്ദു​ൽ ഖാ​ദ​റും

ബസിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അ​റ​സ്റ്റി​ൽ

മാ​ന​ന്ത​വാ​ടി: പാ​ഴ്‌​സ​ൽ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ബ​സി​ൽ ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. മ​ല​പ്പു​റം തി​രൂ​ർ മേ​ൽ​മു​റി കാ​ടാ​മ്പു​ഴ ത​ട്ടാം​പ​റ​മ്പ് വെ​ട്ടി​ക്കാ​ട​ൻ വീ​ട്ടി​ൽ സാ​ലി​ഹ് (35), തി​രൂ​ർ മേ​ൽ​മു​റി ക​രേ​ക്കോ​ട് കാ​ടാ​മ്പു​ഴ മാ​ൽ​ദാ​രി വീ​ട്ടി​ൽ എം. ​അ​ബ്ദൂ​ൽ ഖാ​ദ​ർ (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ടീം ​തി​രൂ​ർ എ​ക്സൈ​സ് ടീ​മി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്(​ര​ണ്ട്) റി​മാ​ൻ​ഡ് ചെ​യ്തു.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത് ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ടീ​മും തോ​ല്പെ​ട്ടി എ​ക്സൈ​സ് ചെ​ക്ക്‌​പോ​സ്റ്റ് ടീ​മും ചെ​ക്ക്‌​പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​ന്നൂ​റ് ഗ്രാ​മോ​ളം വ​രു​ന്ന എം.​ഡി.​എം.​എ​യും ര​ണ്ടു കി​ലോ ക​ഞ്ചാ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബ​സി​ന്റെ അ​ടി​ഭാ​ഗ​ത്തെ ക്യാ​ബി​നു​ള്ളി​ൽ കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ജ​യ​ൻ, മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രണ്ടുപേരെയും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​കെ. ച​ന്തു, കെ. ​ജോ​ണി, പി. ​ആ​ർ. ജി​നോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി. ​ഷിം​ജി​ത്ത്, തി​രൂ​ർ എ​ക്സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​നാ​ഥ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ബി. വി​നീ​ഷ്, എ. ​ജ​യ​കൃ​ഷ്ണ​ൻ, കെ.​കെ. ച​ന്ദ്ര​മോ​ഹ​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി. ​കെ. ഇ​ന്ദു ദാ​സ് തു​ട​ങ്ങി​യ​വ​രും കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ റി​മാ​ണ്ട് ചെ​യ്തു

News Summary - Two people were arrested for trying to smuggle drugs in the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.