കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ പിടിയിലായവർ

കാട്ടുപന്നി വേട്ട; മൂന്നുപേർ അറസ്​റ്റിൽ

പുൽപള്ളി: വനത്തിനുള്ളിൽ വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ വേട്ടയാടി കൊന്ന സംഭവത്തിൽ മൂന്നുപേരെ വനപാലകർ അറസ്​റ്റ് ചെയ്തു. ഇരുളം തൂത്തിലേരി മണി (40), ബിനു (29), മടക്കി കണ്ണൻ എന്ന ബാലകൃഷ്ണൻ (53) എന്നിവരാണ് അറസ്​റ്റിലായത്. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം.

തുടർന്ന് വനപാലകർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ഇവരെ ബത്തേരി കോടതി റിമാൻഡ് ചെയ്‌തു.ചെതലയം ഫോറസ്​റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ.വി. ആനന്ദ്, ഇരുളം സെക്​ഷൻ ഫോറസ്​റ്റ് ഓഫിസർ എ. അനീഷ്, ഗാർഡുമാരായ ജിതിൻ ചന്ദ്രൻ, ജോസ് ആൻറണി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്​റ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.