മാനന്തവാടി: പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വയനാട് മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരെ പരാതിയുമായി യുവതിയുടെ പിതാവ്. തവിഞ്ഞാൽ തിടങ്ങഴി പുത്തൻപുരയിൽ വിജയനാണ് ആരോഗ്യമന്ത്രി ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയത്.
നവംബർ നാലിനാണ് വിജയെൻറ മകൾ 24കാരിയായ അനിഷ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനു പിന്നാലെ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ 29ന് പുലർച്ച മൂന്നിനാണ് അനിഷയെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. അനിഷക്ക് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു.
ഇരുപത് മണിക്കൂറിന് ശേഷം അനിഷക്ക് അതീവ ഗുരുതരമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മാനന്തവാടിയിലെ മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ കാരണമാണ് മകൾ മരിക്കാനിടയായതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.