കൊച്ചി: കോവിഡ് പരിശോധന സ്ഥിരീകരണ നിരക്ക് അടിസ്ഥാനമാക്കി ലോക്ഡൗൺ നിശ്ചയിക്കുന്നതിലടക്കം നിയന്ത്രണങ്ങളിൽ ബുധനാഴ്ചയോടെ മാറ്റം വരാനിടയുണ്ടെന്ന് സർക്കാർ ൈഹകോടതിയിൽ. സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്നും വ്യാപാരികൾക്ക് കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്.
രോഗ സ്ഥിരീകരണ നിരക്ക് അടിസ്ഥാനമാക്കി ലോക്ഡൗൺ നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് ഐ.എം.എ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ ഇത് പിൻവലിക്കണമെന്നാണ് ഹരജിയിലെ മുഖ്യ ആവശ്യം. വെള്ളിയാഴ്ച ഹരജി പരിഗണിക്കുന്നതാവും നല്ലതെന്ന സർക്കാർ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, വിഷയം പൊതുതാൽപര്യമുള്ളതായതിനാൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്നും വാക്കാൽ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പല സിംഗിൾ ബെഞ്ചുകളിൽ വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ബുധനാഴ്ച നിയന്ത്രണങ്ങളിൽ മാറ്റമുണ്ടായാൽ അതിെൻറ വിശദാംശങ്ങൾ അറിയിക്കണമെന്ന നിർദേശത്തോടെ തുടർന്ന് ഹരജി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.