കൊച്ചി: ലോക് ഡൗൺ മാനദണ്ഡങ്ങൾ പുതുക്കിയെങ്കിലും പലതും അപ്രായോഗികമെന്ന് വ്യാപാരികൾ ഹൈകോടതിയിൽ. അശാസ്ത്രീയ ലോക് ഡൗണിനെതിരെ നേരത്തേ നൽകിയ ഹരജികൾ കടകൾ തുറന്ന സാഹചര്യത്തിൽ തുടരേണ്ടതുണ്ടോയെന്ന് ആരാഞ്ഞപ്പോഴാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കം വ്യാപാരികൾ ഇക്കാര്യം അറിയിച്ചത്.
പുതിയ മാനദണ്ഡങ്ങളിൽ പലതും അപ്രായോഗികമായതിനാൽ കോടതി ഇടപെടണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. നിലവിലെ ഹരജികളെല്ലാം ടി.പി.ആർ അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ളവയായതിനാൽ ഭേദഗതി വരുത്തി നൽകാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. വ്യാപാര മേഖലക്ക് പുറത്ത് നിന്നുള്ളവർ നൽകിയ ഹരജികളും പരിഗണനയിലുണ്ട്. ഹരജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.