വടകര: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ചിത്രം വടകരയില്‍ തെളിഞ്ഞില്ല. സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനെ എല്‍.ഡി.എഫ് പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് സ്ഥാനാർഥി നിര്‍ണയം എങ്ങുെമത്താത്തത് പ്രവര്‍ത്തകരെ കുഴക്കുകയാണ്. ക ഴിഞ്ഞ രണ്ടുതവണയായി കൈവിട്ട വടകര ഇത്തവണ തിരിച്ചുപിടിക്കാനുറച്ചാണ് പി. ജയരാജനെ എല്‍.ഡി.എഫ് രംഗത്തിറക്കിയത്. ഈ സാ ഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാർഥിയാരാവും എന്ന ആകാംക്ഷയാണെങ്ങും. സിറ്റിങ് എം.പിയും കെ.പി.സി.സി പ്രസിഡൻറുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും ഇറങ്ങുമോയെന്നാണ് ചോദ്യം.
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിക്കുന്നത് യു.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കുഴക്കുന്നുണ്ട്. എങ്കിലും ഹൈകമാൻഡ് നിര്‍ദേശിച്ചാല്‍ മത്സരിച്ചേക്കുമെന്ന പ്രതീക്ഷ ശക്തമാണ്. അല്ലാത്തപക്ഷം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഏറെയാണ്.
2004ല്‍ ജയരാജെൻറ സഹോദരി അഡ്വ. പി. സതീദേവി ഒന്നരലക്ഷത്തിലേറെ വോട്ടിനു ജയിച്ച മണ്ഡലമാണ് 2009ല്‍ അരലക്ഷത്തിലേറെ വോട്ടിന് മുല്ലപ്പള്ളി അട്ടിമറിച്ചത്. 2014ല്‍ എ.എന്‍. ഷംസീറിനെ മൂവായിരത്തിൽപരം വോട്ടിനു മുല്ലപ്പള്ളി പരാജയപ്പെടുത്തി. പതിറ്റാണ്ടുകളായി ഇടതിെൻറ കൈകളില്‍ ഭദ്രമായിരുന്ന വടകര ആര്‍.എം.പി.ഐ രൂപവത്കരണത്തിെൻറയും വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിലുള്ള ജനതാദള്‍ മുന്നണി വിട്ടതിെൻറയും പശ്ചാത്തലത്തിലാണ് നഷ്ടമായത്. എന്നാലിപ്പോള്‍, ലോക് താന്ത്രിക് ജനതാദള്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാൻ എളുപ്പമാണെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, മുന്നണി പ്രവേശനം ലഭിച്ചെങ്കിലും സീറ്റ് ലഭിക്കാത്തത് എല്‍.ജെ.ഡി പ്രവര്‍ത്തകരെ അമര്‍ഷത്തിലാക്കിയിട്ടുണ്ട്. ഇത് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുന്നതിലേക്ക് നയിക്കില്ലെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.
പി. ജയരാജൻ സ്ഥാനാർഥിയായ സാഹചര്യത്തില്‍ സ്വന്തം സ്ഥാനാർഥി വേണ്ടെന്ന ചിന്ത ആര്‍.എം.പി.ഐയില്‍ ബലപ്പെട്ടിട്ടുണ്ട്. ജയരാജെൻറ പരാജയം മാത്രമാണ് ആര്‍.എം.പി.ഐ ലക്ഷ്യമിടുന്നതെന്ന് നേതാക്കള്‍ പറയുന്നു. യു.ഡി.എഫ് സ്ഥാനാർഥി നിര്‍ണയത്തെ ഗൗരവത്തോടെയാണ് ആര്‍.എം.പി.ഐ ഉറ്റുനോക്കുന്നത്. എന്‍.ഡി.എ രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് എസ്.ഡി.പി.ഐയാണ്. മുസ്തഫ കൊമ്മേരിയാണ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.