മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സിറ്റിങ് എം.പിയുമായ പി.ക െ. കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്.എഫ്.െഎ നേതാവ് വി.പി. സാനു കന്നി അങ്കത്തിനിറങ്ങുന്നത ് വർഷങ്ങൾക്കുമുമ്പ് മത്സരിച്ച പിതാവിെൻറ പാത പിന്തുടർന്ന്.
സാനുവിെൻറ ആദ്യ മത്സരം തന്നെ ശക്തനായ എതിരാളിയുമായാണ്. 1991ൽ സാനുവിെൻറ പിതാവും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവുമായ വി.പി. സക്കരിയ്യ ആദ്യമായി കളത്തിലിറങ്ങിയപ്പോഴും എതിരാളി കുഞ്ഞാലിക്കുട്ടിയായിരുന്നു.
കുറ്റിപ്പുറം നിയമസഭ മണ്ഡലത്തിൽ ജനവിധി തേടിയപ്പോഴായിരുന്നു വി.പി. സക്കരിയ്യ എതിരാളിയായത്. 22536 േവാട്ടിെൻറ ഭൂരിപക്ഷത്തിനാണ് അന്ന് കുഞ്ഞാലിക്കുട്ടി ജയിച്ചത്. വർഷങ്ങൾക്കിപ്പുറം മകെൻറ ആദ്യ മത്സരവും കുഞ്ഞാലിക്കുട്ടിക്കെതിരായി എന്ന യാദൃച്ഛികത കൂടിയാണ് ഇൗ തെരഞ്ഞെടുപ്പ്. വിജയം ആർക്കാണെന്ന് അറിയാനുള്ള കാത്തിരിപ്പ് തെരഞ്ഞെടുപ്പിെൻറ ത്രില്ലിൽ പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.