തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കേരള കോൺഗ്രസുകൾ മൂന്ന് സീറ ്റുകൾക്കായി പിടിമുറുക്കുന്നു. സീറ്റ് വിഭജന ചര്‍ച്ചകളുടെ തുടക്കത്തില്‍ കേരള കോൺഗ ്രസ് -ജേക്കബ് ഇടുക്കി സീറ്റ് ചോദിച്ചു. ഇതോടെയാണ്, കേരള കോൺഗ്രസ് -എം രണ്ട് സീറ്റ് ആവശ്യപ്പെട്ടത്. മുസ്ലിം ലീഗ് കൂടുതല്‍ സീറ്റിന് ആവശ്യമുന്നയിച്ചിട്ടില്ല. സീറ്റ് സ ംബന്ധിച്ച് ഉഭയകക്ഷിചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് ധാരണ. കോണ്‍ഗ്രസിെൻറ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തിൽ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു.
കേരള കോൺഗ്രസ് -ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂരാണ് ഇടുക്കി സീറ്റിന് അവകാശവാദം ഉന്നയിച്ചത്. വര്‍ഷങ്ങളായി മുന്നണിക്കൊപ്പം നില്ക്കുന്ന തങ്ങൾക്ക് അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. കഴിഞ്ഞതവണ മത്സരിച്ചതില്‍ ഒരു കക്ഷി ഇപ്പോള്‍ യു.ഡി.എഫിലില്ല. ആ സീറ്റ് തങ്ങള്‍ക്ക് തരണം. എന്നുകരുതി അവര്‍ മത്സരിച്ച പാലക്കാട് വേണ്ടെന്നും ഇടുക്കി തന്നെ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കേരള കോൺഗ്രസ് -എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തങ്ങൾക്ക് രണ്ട് സീറ്റ് എന്ന ആവശ്യമുയർത്തി.
ഏതൊക്കെ സീറ്റുകളെന്ന് പറഞ്ഞിെല്ലങ്കിലും കോട്ടയം, ഇടുക്കി, ചാലക്കുടി എന്നിവയിൽ രണ്ട് സീറ്റാണ് അവരുടെ മനസ്സിലുള്ളത്. ഓരോ ഘടകകക്ഷിയുടെയും ആവശ്യവും പരാതികളും വിശദമായി ചര്‍ച്ചചെയ്യണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ ഉഭയകഷി ചര്‍ച്ചകള്‍ നടത്താനും തീരുമാനമായി. ഒരു സീറ്റ് കൂടി ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍ അത്തരം ആവശ്യം യോഗത്തില്‍ ലീഗ് ഉന്നയിച്ചില്ല. ഉഭയകക്ഷിചര്‍ച്ച നടക്കുമ്പോള്‍ ഈ ആവശ്യം ഉന്നയിക്കുമെന്നാണ് ലീഗ് വൃത്തങ്ങള്‍ പറയുന്നത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ശക്തമായി ഉയരുമെന്നതിനാലാണ് നിയമനിർമാണമെന്ന മുദ്രാവാക്യം ഉയർത്തുന്നത്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനെയും ബി.ജെ.പിയെയും കടന്നാക്രമിക്കുകയെന്ന തന്ത്രം തന്നെ തുടരാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.