ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇന്ന് 87 സ്ഥാനാർഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്ന് (ബുധൻ) 87 സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർഥികളും ഒന്നിൽ കൂടുതൽ നാമ നിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്ന് മാത്രം ലഭിച്ചു. നാമനിർദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം- അഞ്ച്, ആറ്റിങ്ങല്‍-ഏഴ്, കൊല്ലം അഞ്ച്, പത്തനംതിട്ട- ആറ്, മാവേലിക്കര-മൂന്ന്, ആലപ്പുഴ-ഏഴ്, കോട്ടയം-11, ഇടുക്കി-10, എറണാകുളം-ഏഴ്, ചാലക്കുടി-ആറ്, തൃശൂര്‍ -13, ആലത്തൂര്‍-നാല്, പാലക്കാട് നാല്, പൊന്നാനി -ഏഴ്, മലപ്പുറം-ഒമ്പത്, കോഴിക്കോട് -ഒമ്പത്, വയനാട് -ഏഴ്, വടകര-അഞ്ച്, കണ്ണൂര്‍- 17, കാസര്‍കോട്- 10 എന്നിങ്ങനെയാണ്.

മാര്‍ച്ച് 28 ന് നാമനിർദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചു. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. കൊല്ലത്തും തൃശൂരുമാണ്(11 വീതം). കാസര്‍കോടും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചത് പത്തനംതിട്ടയിലാണ്(മൂന്ന്). 

Tags:    
News Summary - Lok Sabha Elections: 87 candidates filed their nomination papers today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.