ലോകായുക്ത ഓർഡിനൻസ് മുഖ്യമന്ത്രിയുടെ കസേര രക്ഷിക്കാനെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് മുഖ്യമന്ത്രിയുടെ കസേര രക്ഷിക്കാനെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ പരാതികളാണ് നീക്കത്തിന് പിന്നിൽ. അഴിമതിയിൽ കുറ്റവാളികളാണെന്ന് ഇരുവർക്കും അറിയാമെന്നും മുരളീധരൻ പറഞ്ഞു.

നിയമസഭയെ മറികടന്നുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറണം. എന്തിനും മോദിയെ കുറ്റപ്പെടുത്തുന്ന കോടിയേരിയുടെ വാദത്തിന്‍റെ യുക്തിയെന്നാണെന്നും മുരളീധരൻ ചോദിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കുന്ന നിലപാട് ഗവർണർ സ്വീകരിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

അഴിമതിയോടുള്ള സി.പി.എം കാപട്യമാണ് പുറത്തുവന്നത്. ലോകായുക്ത ഭേദഗതിയുടെ ആവശ്യമില്ലെന്നാണ് ബി.ജെ.പി നിലപാടെന്നും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - Lokayukta ordinance to save Chief Minister's chair V Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.