പെയിൻറ്​ വിവാദം മുറുകുന്നു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിൻറടിക്ക​ണമെന്ന മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിർ ദേശം വിവാദത്തിൽ. സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കുന്നതിന് മുമ്പ്​ ഏപ്രിൽ 28നാണ്​ ബെഹ്‌റ ഈ ഉത്തരവിറക്കിയത്. ഇതേ കുറിച്ച്​ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം സെൻകുമാർ ഉത്തരവിട്ടിരുന്നു.
 
അതേസമയം പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ നിറമാക്കാൻ തീരുമാനിച്ചത് സെൻകുമാറിന്റെ കാലത്താണ്. നിറം തിരിച്ചറിയുന്നതിന് വേണ്ടിയാണ് പെയിന്റ് കമ്പനിയുടെ പേര് സഹിതം ഉത്തരവിറക്കിയതെന്നും ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് ഉത്തരവിലില്ലെന്നും ബെഹ്​റ പറഞ്ഞു.

Tags:    
News Summary - loknath behera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.