യു.എ.പി.എ കേസിൽ വിശദ അന്വേഷണമുണ്ടാകും -ഡി.ജി.പി

തിരുവനന്തപുരം: സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി വിശദമായി പരിശോധിക്കുമെന്ന്​ ഡി.ജി.പി ലോക ്​നാഥ്​ ബെഹ്​റ. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.

കേസിൽ ഇപ്പോൾ നടക്കുന്നത്​ പ്രാഥമികമായ അന്വേഷണം മാത്രം. യു.എ.പി.എ നിലനിൽക്കുമോ എന്ന്​ പരിശോധിച്ചാവും കോടതിയിൽ റിപ്പോർട്ട്​ നൽകുക. ഇതുസംബന്ധിച്ച്​ പരിശോധിക്കാൻ എ.ഡി.ജി.പിക്കും ഉത്തരമേഖല ഐ.ജിക്കും ഡി.ജി.പി നിർദേശം നൽകി.

സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപകവിമർശനങ്ങളാണ്​ ഉയരുന്നത്​. ഇതിനിടെയാണ്​ വിശദമായ പരിശോധന കേസിലുണ്ടാവുമെന്ന്​ ഡി.ജി.പി വ്യക്​തമാക്കിയത്​.

Tags:    
News Summary - Loknath behra statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.