ജിഷ്​ണുവി​െൻറ ബന്ധുക്കൾക്കെതിരായ പൊലീസ്​ ബലപ്രയോഗം അന്വേഷിക്കും -ഡി.ജി.പി

തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. 

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ െഎ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുമ്പായി നടപടി സ്വീകരിക്കുക സാധ്യമല്ല. ജിഷ്ണുവി​െൻറ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

രണ്ടുകാര്യങ്ങളാണ് ഇതിലുള്ളത്. ജിഷ്ണുവി​െൻറ മരണം സംബന്ധിച്ച കേസ് കോടതിയിൽ തുടരുകയാണ്. അതിനിടെ ഇന്നുണ്ടായ കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. കേസ് സംബന്ധിച്ച് സംസാരിക്കാനാണ് അവർ വന്നിരുന്നതെന്നും ഡിജിപി കൂട്ടിച്ചേർത്തു.

Tags:    
News Summary - loknath behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.