മു​ഖ്യ​മ​ന്ത്രി​ക്കെ​തി​​െര​ വി​മ​ർ​​ശ​നം: ന​ട​പ​ടി​​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ല്ലെ​ന്ന്​ ഡി.​ജി.​പി

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ നടപടിയെടുക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസിലെ ഹൈടെക് ൈക്രം എൻക്വയറി സെൽ മുന്നറിയിപ്പ് നൽകി എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധാരണജനകമാണ്.

മറ്റൊരാളുടെ പേരിൽ വ്യാജ െപ്രാഫൈൽ സൃഷ്ടിച്ച് അതുപയോഗിച്ച് പോസ്റ്റിടുന്നതും വ്യക്തിയെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയുംചെയ്യുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ ഹൈടെക് ൈക്രം എൻക്വയറി സെൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാറുണ്ട്.  പത്രപ്രവർത്തക​െൻറ പേരിൽ വ്യാജ െപ്രാഫൈലുണ്ടാക്കി ഫേസ്ബുക്ക് വഴി മുഖ്യമന്ത്രിയെയും പത്രപ്രവർത്തകനെയും അപമാനിക്കുെന്നന്ന് കാണിച്ച് ഹൈടെക് സെല്ലിന് പരാതിലഭിച്ചിരുന്നു. ഇതേതുടർന്നാണ് അപമാനകരമായ പോസ്റ്റുകൾ നീക്കംചെയ്യണമെന്ന് അറിയിപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - loknath behra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.