ചാലക്കുടിയിൽ ഇന്നസെൻറ്​ തന്നെ മത്സരിക്കും

തൃശൂർ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സി.പി.എം സ്​ഥാനാർഥിയായി ഇന്നസ​​​​െൻറ്​ തന്നെ മത്സരിക്ക ും. ഇന്നസ​​​​െൻറി​​​​​െൻറ സ്​ഥാനാർഥിത്വം സി.പി.എം അംഗീകരിച്ചു. നിലവിൽ ചാലക്കുടിയിലെ സിറ്റിങ്​ എം.പിയാണ്​ ഇന്ന സ​​​​െൻറ്​.

നേരത്തെ ഇന്നസ​​​​െൻറ്​ വിജയസാധ്യത കുറഞ്ഞ സ്​ഥാനാർഥിയാണെന്നും ചാലക്കുടിയിൽ മറ്റൊരു സ്​ഥാനാർഥിയെ പരീക്ഷിക്കാമെന്നുമായിരുന്നു സി.പി.എമ്മി​​​​​െൻറ വിലയിരുത്തൽ. എന്നാൽ ഇന്നസ​​​​െൻറിന്​ ഒരു അവസരം കൂടി നൽകാൻ ഇന്ന്​ ചേർന്ന സംസ്​ഥാന കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കുമെന്നും മണ്ഡലം ഏതാണെന്ന്​ പാർട്ടി തീരുമാനിക്ക​േട്ടയെന്നും നേരത്തെ ഇന്നസ​​​​െൻറ്​ പറഞ്ഞിരുന്നു.

നിലവിൽ സ്​ഥാനാർഥി കാര്യത്തിൽ തീരുമാനമാകാത്ത പൊന്നാനിയുടെ കാര്യത്തിൽ ശനിയാഴ്​ച ചേരുന്ന സി.പി.എം സംസ്​ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനം ​ൈകക്കൊള്ളും.

Tags:    
News Summary - loksabha election 2019; innocent will contest from chalakkudy -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.