തിരുവനന്തപുരം: സ്വപ്നയുമായി ചേർന്ന് സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെടെ പങ്കാളികളായ രണ്ടുപേരെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കുവേണ്ടിയാണ് സ്വപ്ന രണ്ട് ലോക്കറുകള്‍ തുടങ്ങിയതെന്നാണ് എന്‍ഫോഴ്സ്മെൻറ് വിഭാഗത്തിെൻറ നിഗമനം.
ഈ ലോക്കറുകള്‍ കള്ളപ്പണം സൂക്ഷിക്കാനായി എടുത്തതാണ്. ഒരു ലോക്കറില്‍ 36.5 ലക്ഷം രൂപയും രണ്ടാമത്തേതില്‍ 64 ലക്ഷം രൂപയുമാണ് എൻ.െഎ.എ നേരത്തെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ ഇതുവരെ എത്തിപ്പെടാത്ത രണ്ട് വ്യക്തികള്‍ക്ക് വേണ്ടിയാണ് സ്വപ്ന ഈ തുക സൂക്ഷിച്ചതെന്നാണ് ഇ.ഡി കരുതുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിെൻറ നിർദേശപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടൻറാണ് ലോക്കര്‍ തുറന്നുകൊടുത്തതെന്നാണ് മൊഴി.
ഒരു ഫ്ലാറ്റ് നിർമാണ കമ്പനിയുടമ, തലസ്ഥാനത്തെ പ്രമുഖനായ ഹോട്ടൽ ഉടമ എന്നിവരുമായി സ്വപ്നക്ക് അടുത്തബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും സ്വപ്നയുമായി സാമ്പത്തിക ഇടപാടുകൾ ഉേണ്ടായെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.