പിതാവും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചു പിതാവ് മരിച്ചു

ഓയൂർ: ചെങ്കോട്ട പുളിയറയിൽ ഓയൂർ സ്വദേശിയായ പിതാവും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് പിതാവ് മരിച്ചു. മക്കൾക്ക് പരിക്ക്.ഓയൂർ, പയ്യക്കോട് മുടിയൂർക്കോണത്ത് ഹിറാ മൻസിലിൽ അബൂബക്കറിൻ്റെ മകൻ സജീവ് ( 46) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന മക്കളായ സഅദ് (12) സഫ്വാൻ, (4) എന്നിവരെ ചെങ്കോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 3 ഓടെയായിരുന്നു അപകടം.ഗൾഫിൽ സ്വന്തമായി ബിസിനസ് നടത്തിവന്നിരുന്ന സജീവ് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.തിരികെ പോകുന്നതിനു് മുൻപായിസ്ഥലങ്ങൾ കാണിക്കാനായി രാവിലെ 10 ഓടെ രണ്ട് ആൺകുട്ടികളുമായി കുളത്തൂപ്പുഴയിൽ മീൻ കാണാൻ പോയ സജീവ് അവിടെ നിന്നും തെന്മലയിലും പിന്നീട് പുളിയറക്കും പോയി.

ഒരു ഇറക്കം ഇറങ്ങുന്നതിനിടെ പിന്നാലെ വന്ന ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോറിക്കിടയിൽ പെട്ടസജീവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ അടൂർ സ്വദേശി സിദ്ദിഖിനെ തെന്മല പാെലീസ് അറസ്റ്റ് ചെയ്തു. മാതാവ്: നബീസ. ഭാര്യ: ഷാനിഫ.മകൾ: സ്വാലിഹ.

Tags:    
News Summary - lorry collided with the scooter; father died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.