കോയമ്പത്തൂർ: സമരത്തിൽ പെങ്കടുക്കാതെ കേരളത്തിലേക്ക് സർവിസ് നടത്തിയ നൂറിലധികം ലോറികളെ കോയമ്പത്തൂർ ലോറിയുടമ സംഘം ഭാരവാഹികൾ തടഞ്ഞു. തടഞ്ഞിട്ട ലോറികൾ ചാവടിയിൽ അസോസിയേഷെൻറ സ്വന്തം ഇടത്തിൽ സുരക്ഷിതമായി നിർത്തിയിടാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വേഗപൂട്ട്, വാഹന രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് ലോറിയുടമ സംഘം ഭാരവാഹികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം തുടരുകയായിരുന്നു. മാർച്ച് 30ന് അർധരാത്രി മുതൽ ആരംഭിച്ച ചരക്കുലോറി സമരം സമസ്ത മേഖലകളെയും ദോഷകരമായി ബാധിച്ചു.
അതിനിടെയാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുലോറികൾ കോയമ്പത്തൂർ വഴി കേരളത്തിലേക്ക് പോകുന്നതായി വിവരം ലഭിച്ചത്. തുടർന്ന് മുപ്പതോളം അസോസിയേഷൻ പ്രതിനിധികൾ ചാവടിയിൽ ലോറികൾ തടഞ്ഞുനിർത്തുകയായിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിെൻറ ഭാഗമായി അതിർത്തിയിൽ തമിഴ്നാട് പൊലീസ് പ്രത്യേക പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇൻഷുറൻസ് പ്രീമിയത്തിെൻറ കാര്യത്തിൽ തീരുമാനമുണ്ടാകാത്തതിനാൽ ഏപ്രിൽ എട്ടുമുതൽ അഖിലേന്ത്യ തലത്തിൽ ലോറി സമരം നടക്കുമെന്ന് തമിഴ്നാട് ലോറിയുടമ സംഘം പ്രസിഡൻറ് കുമാരസ്വാമി അറിയിച്ചു. സംസ്ഥാനത്ത് ദിനംപ്രതി ലോറിയുടമകൾക്ക് 200 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാവുന്നു. 30 ലക്ഷം തൊഴിലാളികളെയും പണിമുടക്ക് ബാധിച്ചു. മാർച്ച് 27 മുതൽ ലോറി ബുക്കിങ് സർവിസ് നിർത്തിവെച്ചിരുന്നു. തമിഴ്നാട്ടിൽനിന്ന് ഇറച്ചിക്കോഴി, കോഴിമുട്ട, പച്ചക്കറി, ടെക്സ്റ്റൈൽ, എൻജിനീയറിങ് ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.